ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍; സഊദി രാജകുടുംബത്തിലെ നോവായി ‘ഉറങ്ങുന്ന രാജകുമാരന്‍’

0
213
  • മൂന്ന് അമേരിക്കക്കാരും ഒരു സ്പാനിഷ് സ്‌പെഷ്യലിസ്റ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീരിച്ച് ചികിത്സ നടത്തിയെങ്കിലും രാജകുമാരന് ഒരിക്കലും ബോധം വീണ്ടെടുക്കാനായില്ല

റിയാദ്: സമ്പന്നതയിലും ഐശ്വര്യത്തിലും എല്ലാം മുന്നിലായിട്ടും സഊദി അറേബ്യയിലെ രാജകുടുംബമായ അല്‍ സഊദ് കുടുംബത്തിന് നോവായ ഓര്‍മകളിലൊന്നാണ്, അല്‍വലീദ് ബിന്‍ ഖാലിദ് രാജകുമാരൻ. ‘ഉറങ്ങുന്ന രാജകുമാരന്‍’ എന്നറിയപ്പെടുന്ന അല്‍വലീദ് ബിന്‍ ഖാലിദ്  20 വര്‍ഷമാണ് ഒന്ന് ചലിക്കാൻ പോലും കഴിയാതെ ബെഡിൽ കഴിഞ്ഞത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലണ്ടനിലെ സൈനിക കോളജില്‍ പഠിക്കുന്നതിനിടെ ഉണ്ടായ വാഹനാപകടമാണ് പഠനത്തില്‍ മിടുക്കനായിരുന്ന വലീദ് ബിൻ ഖാലിദ് ബിൻ തലാലിന്റെ ജീവതത്തിന്റെ താളംതെറ്റിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് 2005 മുതല്‍ അദ്ദേഹം കോമയിലായിരുന്നു. അതിനുശേഷം അദ്ദേഹം വെന്റിലേറ്ററിലും മെഡിക്കല്‍ പരിചരണത്തിലുമായി തുടർന്നു.

അടുത്തിടെയാണ് രാജകുമാരന്റെ 36 ആം ജന്മദിനം വന്നെത്തിയത്. അന്ന് പലരും ആശംസയുമായി എത്തിയിരുന്നു. കുട്ടിക്കാലം മുതല്‍ അടുത്ത കാലം വരെയുള്ള ഫോട്ടോകള്‍ റിമ ബിന്‍ത് തലാല്‍ രാജകുമാരി പങ്കുവെച്ചു. ‘എന്റെ പ്രിയപ്പെട്ട അല്‍വലീദ് ബിന്‍ ഖാലിദ്, ഞങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിലും നിങ്ങള്‍ എപ്പോഴും സന്നിഹിതനാണ്. അല്ലാഹുവേ, നിങ്ങളുടെ ദാസനായ അല്‍വലീദിനെ സുഖപ്പെടുത്തണമേ. കാരണം ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ നീയല്ലാതെ മറ്റാര്‍ക്കും അദ്ദേഹത്തിന്റെ ബലഹീനത അറിയില്ല.- രാജകുമാരി കുറിച്ചു.

കുട്ടിക്കാലത്തെ ഫോട്ടോകൾ

അല്‍വലീദിന്റെ ചികിത്സയ്ക്കായി സഊദി രാജകുടുംബം ലോകത്തെ പ്രമുഖ ഡോക്ടര്‍മാരെയെല്ലാം സമീപിച്ചതാണ്. മൂന്ന് അമേരിക്കക്കാരും ഒരു സ്പാനിഷ് സ്‌പെഷ്യലിസ്റ്റും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ബോര്‍ഡ് രൂപീരിച്ച് ചികിത്സ നടത്തിയെങ്കിലും രാജകുമാരന് ഒരിക്കലും ബോധം വീണ്ടെടുക്കാനായില്ല. എങ്കിലും ഒരിക്കലും പ്രതീക്ഷ കൈവിടാതെ പിതാവ് ഖാലിദ് ബിന്‍ തലാല്‍ അടുത്ത് പരിചരിക്കുന്നത് തുടർന്നു.

‘അപകടത്തില്‍ മരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ ഖബറില്‍ ആയിരിക്കുമായിരുന്നു. ഇത്രയും വര്‍ഷമായി അദ്ദേഹത്തിന്റെ ആത്മാവിനെ സംരക്ഷിച്ചവന് അദ്ദേഹത്തെ സുഖപ്പെടുത്താനും ആരോഗ്യം പുനഃസ്ഥാപിക്കാനും കഴിയുമെന്നായിരുന്നു.- ഖാലിദ് ബിന്‍ തലാല്‍ പറഞ്ഞിരുന്നത്.

2019ല്‍ വിരല്‍ ഉയര്‍ത്തല്‍, തലയുടെ നേരിയ ചലനങ്ങള്‍ തുടങ്ങിയ ചെറിയ അനക്കത്തിന്റെ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായപ്പോള്‍ പ്രതീക്ഷ കൂടിയെങ്കിലും പക്ഷേ അവ ബോധം തിരിച്ചുവരുന്നതിലേക്കുള്ള സൂചനയായിരുന്നില്ല.

റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലായിരുന്നു അല്‍വലീദ് ബിന്‍ ഖാലിദ് കഴിഞ്ഞത്. ഇവിടെ പരിചണത്തിനായി നഴ്‌സുമാരടങ്ങുന്ന സമിതിയുണ്ട്. ഇത്രയും നീണ്ട കോമയ്ക്ക് ശേഷം സുഖം പ്രാപിക്കുന്നത് സാധ്യതയില്ലെന്ന് വിദഗ്ധര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഭാവിയിലെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങള്‍ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു അല്‍ സഊദ് രാജകുടുബം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക