- സഊദിയിൽ 30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ നൽകിയ സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു എന്നാണ് കേസ്
ജിദ്ദ: മുപ്പത് വർഷം മുമ്പ് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കേസിൽ 66 കാരനായ മുൻ സഊദി പ്രവാസി അറസ്റ്റിൽ. നേരത്തെ സഊദിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ എഞ്ചിനീയറെയാണ് ഹജ്ജ് കഴിഞ്ഞു മടങ്ങുന്നതിനിടെ പോലിസ് അറസ്റ്റ് ചെയ്തത്. ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ സഊദി പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
30 വര്‍ഷം മുമ്പ് ജോലിക്ക് കയറുമ്പോള്‍ നല്‍കിയത് വ്യാജ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റായിരുന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ്. ആന്ധ്രാപ്രദേശ് കാരനായ ഇദ്ദേഹം സഊദിയില്‍ 18 വര്‍ഷം ജോലിയെടുത്തിരുന്നു. ശേഷം 12 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അടുത്തിടെ ഇയാള്‍ ഹജ്ജിനായി സൗദിയില്‍ എത്തി.
എന്നാല്‍, ഹജ്ജ് കഴിഞ്ഞ് തിരികെ പോവുമ്പോള്‍ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 30 വര്‍ഷം മുമ്പത്തെ കേസുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വീല്‍ ചെയറില്‍ കഴിയുന്ന അദ്ദേഹത്തോട് രാജ്യം വിടരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ആന്ധ്രാ ജ്യോതിയുടെ റിപ്പോർട്ട് അനുസരിച്ച്, ബംഗളൂരുവിലെ കോളജിലാണ് താന്‍ എഞ്ചിനീയറിങ് പഠിച്ചതെന്നും രേഖകള്‍ വ്യാജമായി നിര്‍മിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സഊദി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോർട്ട് സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമ അറ്റസ്റ്റേഷന്‍ നടന്നോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
അദ്ദേഹം തന്റെ നിരപരാധിത്വം ആവർത്തിക്കുന്നു, ഇന്ത്യയിലെ ബെംഗളൂരുവിലെ ഒരു പ്രമുഖ കോളേജിൽ നിന്ന് 1990 ൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയെന്നും ഒരു വ്യാജരേഖ ചമയ്ക്കലിലും ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.
എന്നിരുന്നാലും, എഞ്ചിനീയറിംഗ് ബിരുദം തന്നെ ആധികാരികമാണെങ്കിൽ പോലും, തെറ്റായ തരത്തിൽ എംബസി അറ്റസ്റ്റേഷൻ നേടിയതാണെങ്കിൽ പോലും സർട്ടിഫിക്കറ്റ് വ്യാജമായി കണക്കാക്കുമെന്ന് സഊദി ഉദ്യോഗസ്ഥർ വാദിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഔദ്യോഗിക അറ്റസ്റ്റേഷൻ നടപടിക്രമങ്ങൾ മാത്രമേ അംഗീകരിക്കൂ എന്ന് അവർ ഊന്നിപ്പറയുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





