‘നിഴൽ വീണ നിലങ്ങൾ’: പ്രവാസ ജീവിതത്തിലെ ലഹരിയുടെ നിഴലുകൾക്കെതിരായ പ്രതിരോധചിന്ത; നാടകം ശ്രദ്ധേയമായി

0
148

ജുബൈൽ: ജീവിതശൈലി ബോധവൽക്കരണത്തിന്റെ ഭാഗമായി ജുബൈൽ നവോദയ ടൌൺ ഏരിയ അൽ ദാന യൂണിറ്റ് സംഘടിപ്പിച്ച നാട്ടുകവല പരിപാടിയിൽ അവതരിപ്പിച്ച “നിഴൽ വീണ നിലങ്ങൾ” എന്ന നാടകം ശ്രദ്ധേയമായി. ലഹരിക്കെതിരായ ബോധവൽക്കരണ സന്ദേശമായി പൊതു മനസ്സിൽ ആഴം ചേർത്ത പ്രകടനമായിരുന്നു നാടകം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രവാസ ജീവിതത്തിൽ ലഹരിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ, അതിലൂടെ ഒരാളുടെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ തകർന്നു പോകുന്നു എന്നതിനെ ആസ്പദമാക്കി അവതരിപ്പിച്ച നാടകമായിരുന്ന ഇത്, വിദേശത്തു ജോലിയോടൊപ്പം ജീവിതം കടന്നു പോകുമ്പോൾ, അതിലെ മാനസിക സമ്മർദങ്ങൾ എങ്ങനെ ചിലരെ ലഹരിയുടെ കൈപ്പിടിയിലേക്കു നയിക്കുന്നു എന്നത് നാടകത്തിലെ മുഖ്യ കഥാതന്തു ആയിരുന്നു. ഓരോ ഡയലോഗും, ഓരോ കാഴ്ചയും, ലഹരിയുടെ ഇരകളെക്കുറിച്ചും, അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും ഒരു നീണ്ട മുന്നറിയിപ്പായി മാറി.

പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവതരണം, ആഴമുള്ള സാമൂഹിക അവബോധം സൃഷ്ടിക്കുകയും, “ജീവിതത്തോടുള്ള മത്സരമാകണം നമുക്ക് ലഹരി” എന്ന സന്ദേശവും നല്കാൻ ഈ ചെറിയ നാടകത്തിനു കഴിഞ്ഞതായി സംഘടകർ പറഞ്ഞു. കലയുടെ ഭാഷയിൽ അത്യന്തം പ്രസക്തമായൊരു സാമൂഹിക സന്ദേശം നൽകാൻ “നിഴൽ വീണ നിലങ്ങൾ” എന്ന നാടകം വലിയ തോതിൽ വിജയിച്ചുവെന്നും അവർ അവകാശപ്പെട്ടു.

പ്രധാന കഥാപാത്രമായ പ്രവാസി തൊഴിലാളിയായ സുനിലിന്റെ വേദനയും ആശയവ്യത്യാസങ്ങളും അവതരിപ്പിച്ച പ്രകാശ് താനൂരിന്റെ പ്രകടനം, അതിശയകരമായ യാഥാർത്ഥ്യബോധം പകർന്നു. ലഹരിയുടെ ഇരയായി ജീവിതം കൈവിട്ടുപോകുന്ന ഒരു സാധാരണ മനുഷ്യന്റെ ഉള്ള് പൊട്ടുന്ന നിലവിളികൾ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കപ്പെട്ടത്, നാടകത്തിന് വികാരപരമായ ദൗത്യം നിറവേറ്റാൻ സഹായിച്ചു.

ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഡോക്ടർ ആയി ധന്യ അനിലും, പ്രവാസ റൂമിലെ കൂട്ടുകാരായി തങ്കു നവോദയ, അനിൽ മാലൂർ, സുബാഷ്, നാസർ കുട്ടി എന്നിവരും മികച്ച അഭിനയം കാഴ്ചവച്ചു. രംഗ സജ്ജീകരണം വിനീത് താമരക്കുളം, സജിത്ത് എന്നിവർ നിർവഹിച്ചു, മ്യൂസിക് & ലൈറ്റ് കണ്ട്രോൾ ലാജി നിർവഹിച്ചു. നാടകത്തിന്റെ രചനയും സംവിധാനവും അനിൽ മാലൂർ നിർവഹിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക