ഓണ്‍ലൈന്‍ ഗെയിമുകള്‍ ഭീകരവാദ ഗ്രൂപ്പുകളിലെത്തിച്ചു, 23കാരനെ പാക് ഭീകരര്‍ ഉപയോഗിച്ചതിങ്ങനെ

0
196

ന്യൂഡൽഹി: രാജസ്ഥാൻ സ്വദേശിയായ യുവാവ് ഭീകരവാദ പ്രവർത്തനങ്ങളിലെത്തിയത് ഓൺലൈൻ ​ഗെയിമുകളിലൂടെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാൻ ഭീകരവിരുദ്ധ സ്ക്വാഡ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2023ൽ രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നും അറസ്റ്റ് ചെയ്ത മുഹമ്മദ് സുഹൈൽ ഭിഷ്തിയെന്ന പ്രതിക്കെതിരെയാണ് എടിഎസ് കുറ്റപത്രം സമർപ്പിച്ചത്.

കേവലം 23 വയസ്സുമാത്രമുള്ള പ്രതി ഓൺലൈൻ ഗെയിമുകളിൽ സജീവമായിരുന്നതായും ഇത്തരത്തിലാണ് ഭീകരവാദബന്ധമുള്ള ​ഗ്രൂപ്പുകളിൽ എത്തിപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഫ്രീ ഫയർ കളിക്കാൻ തുടങ്ങിയതോടെ യുവാവ് മറ്റു കളിക്കാരുമായി ബന്ധപ്പെട്ടു തുടങ്ങി.

ഇത് എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ഗ്രൂപ്പുകളിലേക്ക് സുഹൈലിനെ എത്തിച്ചു. അവയിൽ പലതിനും പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ഭീകരവാദ നെറ്റ്‌വർക്കുകളുമായി ബന്ധമുണ്ടായിരുന്നു. സുഹൈൽ അറുപതിലധികം അത്തരം ഓൺലൈൻ ഗ്രൂപ്പുകളിൽ അംഗമാവുകയും പലതിലും അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.