റിയാദ്: സഊദിയിൽ നിലവിൽ 3.53 കോടി ആളുകൾ എന്ന് കണക്കുകൾ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദി ജനസംഖ്യ 3,53,00,280 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പതിനാറ് ലക്ഷം പേരുടെ വർധനവാണ് 2025-ൽ രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ ഇതിൽ 55.6 ശതമാനം പേര്‍ സഊദികളും 44.4 ശതമാനം പേര്‍ വിദേശികളുമാണ്.
ആകെ ജനസംഖ്യയില്‍ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം വനിതകളുമാണ്. ജനസംഖ്യയില്‍ 22.5 ശതമാനം പേര്‍ പതിനാലു വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 74.7 ശതമാനം പേര്‍ 15 മുതല്‍ 64 വയസു വരെ പ്രായവിഭാഗത്തില്‍ പെട്ടവരും 2.8 ശതമാനം പേര്‍ 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരുമാണ്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





