- എഞ്ചിൻ പരിശോധിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ആവശ്യമെങ്കിൽ എഞ്ചിൻ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു
റിയാദ്: ഗുരുതര എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഷെവർലെ, ജിഎംസി, കാഡിലാക് വാഹനങ്ങൾ തിരിച്ചു വിളിച്ച് സഊദി അറേബ്യ. 2021 നും 2024 നും ഇടയിൽ ഇറങ്ങിയ അയ്യായിരത്തിലധികം കാറുകളാണ് തിരിച്ചു വിളിച്ചത്. 2021 നും 2024 നും ഇടയിൽ ഇറങ്ങിയ 5,309 ഷെവർലെ, ജിഎംസി, കാഡിലാക് വാഹന ഉടമകൾ വാഹനം കമ്പനികളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആന്തരിക എഞ്ചിൻ ഭാഗങ്ങളിൽ (കണക്റ്റിംഗ് റോഡ് അല്ലെങ്കിൽ ക്രാങ്ക്ഷാഫ്റ്റ്) തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തകരാർ വാഹനമോടിക്കുമ്പോൾ എഞ്ചിൻ തകരാറിലാകാനും പ്രൊപ്പൽഷൻ (വാഹനമോടിക്കുന്നതിനോ മുന്നോട്ട് തള്ളുന്നതിനോ ഉള്ള പ്രവർത്തനം) നഷ്ടപ്പെടാനും ഇടയാക്കും. ഇത് അപകട സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുള്ളതിനാൽ ആണ് മന്ത്രാലയം നടപടി സ്വീകരിച്ചത്.
കാഡിലാക് കമ്പനിയുടെ Escalade 2021 to 2024, Escalade ESV 2021 to 2024 മോഡലിൽ 1624 കാറുകളും, ജി എം സി യുടെ Yukon (2021 to 2024), Yukon XL (2021 to 2024), Sierra 1500 (2021 to 2024) മോഡലിൽ 3003 കാറുകളും ശവർലെയുടെ Tahoe (2021 to 2024), Suburban (2021 to 2024), Silverado 1500 (2021 to 2024) മോഡലുകളിൽ 681 കാറുകളും ആണ് തിരിച്ചു വിളിച്ചത്.
തിരിച്ചുവിളിക്കൽ ലിസ്റ്റിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ഉടമകൾ ഓരോ കമ്പനികളുടെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജനറൽ മോട്ടോഴ്സിനെ 8008200048, അൽജോമൈഹ് ഓട്ടോമോട്ടീവ് കമ്പനിയെ 8007525252, യൂണിവേഴ്സൽ ഏജൻസീസ് കമ്പനിയെ 8002442244 എന്നീ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. എഞ്ചിൻ പരിശോധിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കുകയോ ആവശ്യമെങ്കിൽ എഞ്ചിൻ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഡിഫെക്റ്റീവ് പ്രോഡക്റ്റ്സ് റീകോൾ സെന്റർ വെബ്സൈറ്റ് http://Recalls.sa വഴി ബന്ധപ്പെട്ട ഉപയോക്താക്കൾക്ക് വാഹന ഷാസി നമ്പർ തിരിച്ചുവിളിക്കൽ കാമ്പെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





