റിയാദ്: സൗദ് രാജാവിൻ്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചതായി റോയൽ കോർട്ട് അറിയിച്ചു. നാളെ വൈകീട്ട് അസർ നമസ്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്‌ദുല്ല ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മയ്യിത്ത് ഖബറടക്കും.
അബ്ദുല്ല ബിൻ സൗദ് ബിൻ സഅദ് അൽഅവ്വൽ അൽസൗദ് രാജകുമാരന്റെ മാതാവ് മരണപ്പെട്ടതായും ഇന്ന് വൈകീട്ട് മഗ്‌രിബ് നമസ്കകാരാന്തരം വിശുദ്ധ ഹറമിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് മയ്യിത്ത് ഖബറടക്കുമെന്നും റോയൽ കോർട്ട് മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു.





