ഓർഡർ ചെയ്തത് ഒരു വാട്ടർ ടാങ്കർ വെള്ളം;  വെള്ളത്തിന്റെ അളവ് കാണാൻ മുകളിൽ കയറിയപ്പോൾ അത്ഭുതപ്പെട്ടു!; സഊദി പൗരന്റെ വീഡിയോ വൈറൽ

0
338

റിയാദ്: വീട്ടിലേക്ക് ടാങ്കർ വെള്ളം ഓർഡർ ചെയ്ത സഊദി പൗരന് കിട്ടിയത് എട്ടിന്റെ പണി. തന്നെ വഞ്ചിക്കാൻ ശ്രമിച്ച സംഭവത്തിൽ വീഡിയോ പുറത്ത് വിട്ടു വിശദീകരണവും നൽകി സഊദി പൗരൻ.

ഒരു വെള്ള കമ്പനിയിൽ നിന്ന് വാട്ടർ ടാങ്കർ വാങ്ങിയ ശേഷം താൻ വഞ്ചിക്കപ്പെടുന്നതായി സംശയം തോന്നിയതോടെ അത് വ്യക്തമായി കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പും സഊദി പൗരൻ ചിത്രീകരിച്ചു.

ഒരു ടാങ്കറിൽ ഫുൾ ടാങ്ക് വെള്ളമാണ് സഊദി പൗരൻ വീട്ടിലേക്ക് ഓർഡർ ചെയ്തത്. ട്രക്ക് ആവശ്യപ്പെട്ടപ്പോൾ അത് പകുതിയോ അതിൽ കൂടുതലോ നിറച്ചതോ വെള്ളം നിറഞ്ഞിട്ടില്ലെന്നും കണ്ടെത്തിയെന്ന് പൗരൻ വീഡിയോയിൽ പറഞ്ഞു.

ടാങ്കർ വെള്ളം വാങ്ങുമ്പോൾ തട്ടിപ്പുകാരിൽ നിന്ന് രക്ഷ കിട്ടാൻ വാട്ടർ ടാങ്കറുകൾ പരിശോധിക്കാൻ അദ്ദേഹം ഉപദേശിച്ചു, അതിനുള്ളിലെ വെള്ളത്തിന്റെ അളവ് കാണാൻ ടാങ്കറിന് മുകളിൽ കയറുക തന്നെ വേണമെന്നും എന്നിട്ടെങ്കിലും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യകത ഊന്നിപ്പറഞ്ഞു.