ദമാം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ശർഖിയ്യ റൈഞ്ചിൻറെ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ നാസർ ദാരിമി അസ്അദിയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം എസ് ഐ സി നാഷണൽ നേതാവ് സയ്യിദ് സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുദരിബ് അബ്ദുൽ നാസർ ഫൈസി, സുലൈമാൻ അൽഖാസിമി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. ജോയിന്റ് സെക്രട്ടറി നൗഷാദ് ദാരിമി റിപ്പോർട്ടും ജനറൽ സെക്രട്ടറി മജീദ് മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ട്രഷറർ നൗഫൽ ഫൈസി നന്ദിയർപ്പിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അബ്ദുൽ നാസർ ദാരിമി, വൈസ് പ്രസിഡണ്ടുമാർ: അബ്ദുറഹ്മാൻ ദാരിമി, ഇബ്രാഹിം ദാരിമി, ബഷീർ ബാഖവി, മാനുപ്പ മൗലവി. ജനറൽ സെക്രട്ടറി: മജീദ് മാസ്റ്റർ, ജോയിൻറ് സെക്രട്ടറിമാർ: നൗഷാദ് ദാരിമി
മൂസ അസ്അദി, നൗഫൽ മൗലവി, ഹാഫിള് ശരീഫ് മൗലവി, ട്രഷറർ: നൗഫൽ ഫൈസി, പരീക്ഷ ബോർഡ് ചെയർമാൻ: ഇസ്മായിൽ ഹുദവി, ജില്ലാ പ്രതിനിധി: മുഹമ്മദ് ജലാലുദ്ദീൻ മൗലവി, എസ് കെ എസ് ബി വി ചെയർമാൻ: അബ്ദുൽ നാസർ ഫൈസി പാവന്നൂർ, കൺവീനർ: നജ്മുദ്ധീൻ മാസ്റ്റർ,
മാനേജ്മെന്റ് സെക്രട്ടറി: അമീൻ ഈരാറ്റുപേട്ട, സുപ്രഭാതം കൺവീനർ: മുഹമ്മദ് മൗലവി വി ടി, മദ്റസ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, പ്രസിഡന്റ്റ് : സുലൈമാൻ അൽഖാസിമി, സെക്രട്ടറി: അമീൻ ഈരാറ്റുപേട്ട, വർക്കിംഗ് സെക്രട്ടറി: സ്വാദിഖ് അൽഅഹ്സ, ട്രഷറർ: റഫീഖ് ദമാം എന്നിവരേയും തെരഞ്ഞെടുത്തു.
ജുബൈൽ ദാറുൽ ഫൗസ് മദ്റസ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ മുദരിബ് അബ്ദുൽ മജീദ് ഹുദവി ജനറൽ ടോക് നടത്തി. മനാഫ് മാത്തോടം, അബ്ദുസ്സലാം കൂടരഞ്ഞി, ഇഖ്ബാൽ ആനമങ്ങാട്, സ്വാദിഖ് അൽഅഹ്സ, റസാഖ് കർണ്ണാടക, മുനീർ കൊടുവള്ളി എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.





