വയറ് വേദന കാരണം ഒറ്റയ്ക്ക് ഇലക്ട്രിക് ബൈക്കോടിച്ച് ആശുപത്രിയിലെത്തി; ഒരു മണിക്കൂറിന് ശേഷം പ്രസവിച്ചു

0
249

കടുത്ത വയറ് വേദന കാരണം ആശുപത്രിയിലെത്തിയ ഒരു ചൈനീസ് യുവതി ഒരു മണിക്കൂറിന് ശേഷം പ്രസവിച്ചെന്ന് റിപ്പോര്‍ട്ട്. പ്രസവത്തിന് വെറും ഒരു മണിക്കൂർ മുമ്പാണ് ഇവര്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നും വിയോന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമിതമായി ഭക്ഷണം കഴിച്ചതിനാല്‍ കടുത്ത വയറ് വേദനയാണെന്നായിരുന്നു യുവതി ഡോക്ടറോടും പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ പരിശോധനയിൽ യുവതി അനുഭവിക്കുന്നത് സാധാരണ വയറ് വേദനയല്ലെന്നും മറിച്ച് പ്രസവ വേദനയാണെന്നും കണ്ടെത്തുകയായിരുന്നു.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ യുവതി അമ്പരന്ന് പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു മണിക്കൂറിനുള്ളില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ഗർഭധാരണവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങൾ ഒന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് യുവതി ഡോക്ടർമാരെ അറിയിച്ചത്. തനിക്ക് ആർത്തവം നഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞു.