സഊദിയിൽ ആരോഗ്യ മേഖലയിൽ നിരവധി ഒഴുവുകൾ, നോർക്ക വഴി അപേക്ഷിക്കാം

0
3154

റിയാദ്: സഊദി അറേബ്യയിലേക്ക് ആരോഗ്യ മേഖലയിലേക്ക് നോർക്ക വഴി റിക്രൂട്ട്മെന്റ്. ആരോഗ്യ മേഖലയിലെ വിവിധ വകുപ്പുകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ നോർക്കയുടെ മേൽനോട്ടത്തിലാണ് ഈ വകുപ്പുകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. സഊദി ആരോഗ്യ മേഖലയിലേക്ക് പരിചയ സമ്പത്തുള്ള സ്റ്റാഫ് നഴ്സുമാരെയും, cath ടെക്നിഷ്യന്മാരെയും പേർഫ്യൂഷണിസ്റ്റുകളെയും ആവശ്യമുണ്ടെന്ന് നോർക്ക അറിയിച്ചു

സ്റ്റാഫ് നഴ്സുമാർക്ക് 3500 മുതൽ 4000 റിയാൽ വരെയും cath ടെക്‌നീഷനു 4000 മുതൽ 5000 റിയാൽ വരെയും പെർഫ്യൂഷനിസ്റ്റിന് 5000 മുതൽ 6000 റിയാൽ വരെയുമാണ് ശമ്പളം നിശ്ചയിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ഒക്ടോബർ 20 നകം അപേക്ഷിക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

സ്റ്റാഫ് നഴ്സിന് ബിഎസ്സി നഴ്സിങ് / പോസ്റ്റ്‌ ബിഎസ്സി നഴ്സിങ് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള മുപ്പതു വയസ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കാർഡിയോളജി / റേഡിയോളജി / ടെക്നോളജി എന്നിവയിൽ ബി എസ് സി ഉള്ളവർക്ക് ബിഎസ്സി യുള്ളവർക്ക് കാത്ത് ടെക്‌നീഷ്യൻ പോസ്റ്റിനു അപേക്ഷിക്കാം. ഇതേ മേഖലയിൽ 4 വർഷത്തെ പരിചയവും 25 നും 30 നും ഇടയിലുള്ളവരായിരിക്കണം അപേക്ഷകർ. പെർഫ്യൂഷനിസ്റ്റിനും വേണം നാല് വർഷത്തെ പരിചയം.