സഊദിയിൽ VFS ന് പകരം ‘അലങ്കിത്’ എത്താൻ വൈകും; തത്കാലം VFS തുടരും

0
314

റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായി നിയമിച്ച അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡ് എത്താൻ വൈകുമെന്ന് റിപ്പോർട്ട്. പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതിനും പുതുതായി നിയമിതമായ അലങ്കിത് ലിമിറ്റഡ് അടുത്ത മാസം ഒന്ന് മുതൽ സേവനം തുടങ്ങുമെന്നായിരുന്നു എംബസി നേരത്തെ അറിയിച്ചിരുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എന്നാൽ, എംബസിയുടെ പുതിയ കരാറെടുത്ത അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡ് എത്താൻ വൈകുകയും അപേക്ഷകർ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലെ ഏജൻസിയായ വി.എഫ്.എസിന്റെ സേവനം മൂന്ന് മാസം കൂടി തുടരുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ കമ്പനി പ്രവർത്തനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സഊദിയിൽ പ്രാഥമിക പ്രവർത്തനങ്ങൾ പോലും അലങ്കിത് ആരംഭിച്ചതായി സൂചനയില്ല. ഇതോടെയാണ് മൂന്നുമാസം കൂടി സേവനം തുടരാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വി.എഫ്.എസ് വൃത്തങ്ങൾ പറയുന്നത്.

നിലവിൽ കരാർ കഴിയുന്നതിന്റെ ഭാഗമായി vfs കേന്ദ്രങ്ങൾ സേവനങ്ങൾ ചുരുക്കിയിട്ടുണ്ട്. പാസ്പോർട്ട് എടുക്കൽ, പുതുക്കൽ, വിവിധ തരം രേഖകളുടെ അറ്റസ്റ്റേഷൻ, ഇന്ത്യയിലേക്കുള്ള വിസ തുടങ്ങിയ സേവനങ്ങൾ ഇപ്പോൾ കൃത്യ സമയത്ത് നടക്കുന്നില്ല. ഈ സേവനങ്ങൾക്ക് വി.എഫ്.എസ് വഴി അപേക്ഷിക്കുന്നതിനുള്ള അപ്പോയിൻമെന്റുകൾ ലഭിക്കുന്നില്ല എന്നത് പ്രവാസികൾക്ക് ഏറെ ദുരിതം സമ്മാനിക്കുന്നുണ്ട്.

ഇതോടെ കാലാവധി തീരാറായ പാസ്പോർട്ടുകളുമായി ഇന്ത്യൻ പ്രവാസികൾ പ്രയാസത്തിലാണ്. വലിയ തുക ചെലവഴിച്ച് ‘തൽക്കാൽ’ സംവിധാനത്തിലൂടെ പാസ്പോർട്ടുകൾ പുതുക്കാൻ നിർബന്ധിതരാവുകയാണ്. നാട്ടിൽ 2,000 രൂപ മാത്രം ചെലവ് വരുേമ്പാൾ തൽക്കാൽ സംവിധാനം വഴി പുതുക്കുേമ്പാൾ സഊദിയിൽ 868 റിയാലാണ് നൽകേണ്ടി വരുന്നത്. കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് പാസ്പോർട്ട് പുതുക്കണമെന്നാണ് നിയമം. എന്നാൽ അത് ചെയ്യാതെ അവസാന നിമിഷം വരെ കാത്തിരിക്കുന്നവരാണ് പ്രധാനമായും കുടുങ്ങുന്നത്. ദിവസവും 300ലധികം പാസ്പോർട്ട് സേവനങ്ങൾക്കും 100ഓളം മറ്റ് അറ്റസ്റ്റേഷനുകൾക്കും അനുമതി നൽകുന്നുണ്ടെന്ന് വി.എഫ്.എസ് പ്രതിനിധി പറയുന്നു. ഇപ്പോൾ ജൂലൈ രണ്ടാം വാരം മുതലുള്ള അപ്പോയിൻമെന്റുകൾ ലഭ്യമാണെന്നും അവർ പറഞ്ഞു.

സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.

 

2014 മുതലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്ിലുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സര്‍വീസ്) സഊദിയില്‍ പ്രവര്‍ത്തനം തുടരുന്നത്. വി.എഫ്.എസ് ഗ്ലോബലില്‍ (യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളൊഴികെ) വിവിധ രാജ്യങ്ങളിലേക്കുളള വിസാ സേവനം തുടരുന്നുണ്ട്. ഫ്രഞ്ച് വിസകളുടെ സേവനമാണ് ഇവിടെ കൂടുതലായും നടക്കുന്നത്. ജിദ്ദയിലെ വി എഫ് എസ് ഓഫീസിൽ ശരാശരി അഞ്ഞൂറോളം ഫ്രഞ്ച് വിസകള്‍ ദിനംപ്രതി വി.എഫ്.എസ് ഗ്ലോബല്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്.

 

സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാർ നൽകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക