പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ് നാലുവയസുകാരൻ മരിച്ചു

0
150

നഴ്‌സറിയിലേക്ക് കൊണ്ടു പോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കയ്യില്‍ നിന്ന് നിലത്ത് വീണ നാലുവയസുകാരന്‍ മരിച്ചു. രജിന്‍-ധന്യ ദമ്പതികളുടെ ഏക മകനായ ഇമാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

നഴ്‌സറിയിലേക്ക് കൊണ്ടു പോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. തലയടിച്ചാണ് കുട്ടി നിലത്തു വീണത്. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.

ഉടനെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്തിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ കുട്ടി മരിക്കുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക