മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മുങ്ങി മരണങ്ങളാണ് ഇന്ന് കണ്ണൂരിലുണ്ടായത്. കണ്ണൂര്‍ തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദാണ് മരിച്ചവരിൽ ഒരാൾ. 19 വയസായിരുന്നു. കൂവേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കണ്ണൂര്‍ ചൂട്ടാട് നാല് കുട്ടികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടതില്‍ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ചൂട്ടാട് സ്വദേശി ഫൈറൂസ് ഫൈസലാണ് മരിച്ചത്. 14 വയസായിരുന്നു. മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. കോയിപ്രയിലെ വട്ടക്കുന്നേല്‍ ഷാജീവിന്റെ മകള്‍ അലീനയാണ് മരിച്ചത്.
13 വയസായിരുന്നു. സഹോദരനോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പൈസക്കരി ദേവമാത സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അലീന. സഹോദരന്‍ ജോര്‍ജ്.