ബോംബ് ഭീഷണി മുഴക്കിയയാൾ പിടിയിലായിട്ടുണ്ട്
കുവൈത്ത് സിറ്റി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ബോംബ് ഭീഷണിയെ കുറിച്ച റിപ്പോര്‍ട്ട് ലഭിച്ചയുടനെ, ആഭ്യന്തര മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും പൂര്‍ണ സഹകരണത്തോടെ സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും സജീവമാക്കിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എല്ലാ യാത്രക്കാരെയും പരിക്കുകളോ കേടുപാടുകളോ ഇല്ലാതെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറക്കി,വിമാനം ലാന്‍ഡ് ചെയ്തയുടന്‍ പ്രത്യേക ലോഞ്ചിലേക്ക് മാറ്റിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി വ്യക്തമാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയും വിമാനത്താവളത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും സഹകരിച്ച് മുന്‍കരുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
എമർജൻസി ലാൻഡിംഗ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകളെ സംഭവം ബാധിച്ചിട്ടില്ല. വിമാനം പൂര്‍ണമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, ഭീഷണി നൽകിയ വ്യക്തി പിടിക്കപ്പെട്ടിട്ടുണ്ട്. ബോംബ് ഭീഷണി റിപ്പോര്‍ട്ട് നല്കിയ വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണണ്ടെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





