കാന്‍സറിനെ മറികടന്ന് ഒന്‍പത് മാസത്തിനിടെ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളില്‍ വിജയിയായി വയോധികന്. കാനഡയിലെ ആല്‍ബര്‍ട്ടിയില്‍ ലെത്ബ്രിഡ്ജ് എന്ന പ്രദേശത്ത് താമസിക്കുന്ന ഡേവിഡ് സെര്ക്കിനാണ് ആ ഭാഗ്യവാന്. 15.6 കോടിയാണ് (2.5 മില്യണ്‍ ഡോളര്‍) മൂന്ന് ലോട്ടറികളില്‍നിന്നും ലഭിച്ച സമ്മാനത്തുക.
ഓഗസ്റ്റ് 20-ന് നടന്ന LOTTO MAX നറുക്കെടുപ്പില്‍ 500,000 ഡോളറും നവംബര്‍ 16-ന് നടന്ന LOTTO 6/49 നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളറുമാണ് ഇയാള്‍ നേടിയത്. മെയ് മൂന്നിലെ ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പില്‍ ഡേവിഡ് ഒരു മില്യണ്‍ ഡോളര്‍ നേടിയതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്പ്പറേഷന് (WCLC) അറിയിച്ചു.
ജാക്ക്പോട്ട് നേടാനുള്ള സാധ്യത 33,294,800-ല്‍ ഒന്ന് ആണെന്നാണ് WCLC പറയുന്നത്. ഡേവിഡ് അത് മറികടന്നു. 1982-ല്‍ ലോട്ടോ 6/49 ആരംഭിച്ചതുമുതല്‍ അതിന്റെ ദീര്‍ഘകാല കളിക്കാരനായിരുന്നു ഡേവിഡ്.
ടിക്കറ്റുകള്‍ വാങ്ങി വിജയിയെ കണ്ടെത്താന്‍ പരിശോധിക്കുന്നത് താന്‍ വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് ഡേവിഡ് പറയുന്നു.
ടിക്കറ്റെടുത്തു കഴിഞ്ഞ് ജയിച്ചാല്‍ നിങ്ങള്‍ സന്തോഷവാനാകും. ജയിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിക്കാന്‍ നിങ്ങള്‍ക്കാകും. ഞാന്‍ ഗ്യാസുവാങ്ങാന് പോയപ്പോഴാണ് ഈ ടിക്കറ്റെടുത്തത്, ഡേവിഡ് പറഞ്ഞു.
….





