മക്ക: മക്കയിലേക്ക് ആളെ കടത്താൻ അമ്പരപ്പിക്കും വിദ്യയുമായി തട്ടിപ്പ് സംഘം. എന്നാൽ, സംഭവം പൊളിച്ചു കയ്യിൽ കൊടുത്ത് സുരക്ഷ സേന. വിലക്ക് ലംഘിച്ച് മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി വിസിറ്റിങ് വിസക്കാരെയാണ് അറസ്റ്റ് ചെയ്തത്. കൂറ്റൻ ടിപ്പറിൽ കണ്ടെത്തിയ രഹസ്യ അറ കണ്ട അധികൃതർ പോലും ഞെട്ടി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മെറ്റൽ ലോഡ് കയറ്റിയ കൂറ്റന്‍ ടിപ്പര്‍ ലോറികളുടെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് 99 നിയമ ലംഘകരെ സഊദി പൗരന്മാര്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഒറ്റ നോട്ടത്തിൽ ടിപ്പറിൽ കല്ലും മണ്ണും ആണെന്നെ തോന്നൂ. എന്നാൽ, മുകളിൽ നിന്ന് കല്ലുകൾ മാറ്റിയപ്പോഴാണ് തൊട്ടു താഴെയായി രഹസ്യ അറകൾ കണ്ടെത്തിയത്. ഇതിലാണ് വിദഗ്ദമായി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച വിസിറ്റിങ് വിസക്കാർ പിടിക്കപ്പെട്ടത്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സഊദി പൗരന്മാരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍, മരുഭൂപാതയിലൂടെ കാല്‍നടയായി മക്കയില്‍ പ്രവേശിച്ച് ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച 119 വിസിറ്റ് വിസക്കാരെയും ഹജ് സുരക്ഷാ സേന പിടികൂടി. ഹജ് പെര്‍മിറ്റില്ലാത്ത 47 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മറ്റൊരു ഇന്തോനേഷ്യക്കാരനും അറസ്റ്റിലായി.
ഹജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിച്ച് നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന 24 പേരെയും വിസിറ്റ് വിസക്കാരായ 23 പേരെയുമാണ് ഇന്തോനേഷ്യക്കാരന്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു.
മക്കയിലേക്ക് ആളെ കടത്താൻ അമ്പരപ്പിക്കും വിദ്യ, പൊളിച്ചു കയ്യിൽ കൊടുത്ത് സുരക്ഷ സേന, കൂറ്റൻ ടിപ്പറിൽ കണ്ടെത്തിയ രഹസ്യ അറ കണ്ട അധികൃതർ ഞെട്ടി | VIDEO👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





