റിയാദിൽ പുതിയൊരു പ്രവാസി കൂട്ടായ്മ കൂടി പിറവിയെടുത്തു; ‘പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ സഊദി’ പ്രഖ്യാപനം നടത്തി

0
582

റിയാദ്: സഊദിഅറേബ്യയിലെ റിയാദ് മേഖലയിലെ മലയാളി പ്രവാസികൾക്കിടയിൽനിന്നും പുതിയൊരു കൂട്ടായ്മകൂടി പിറവി കൊണ്ടു. പൂരങ്ങളുടേയും പുഴകളുടേയും, കരിമ്പനകളുടേയും പാടശേഖരങ്ങളുടേയും നാടായ പാലക്കാട്ടുനിന്നും പ്രവാസലോകത്തേക്കെത്തിയ ഒരുകൂട്ടം സുമനസ്കരാണ് നാം ഒന്ന് പ്രവാസി ഒന്ന്
എന്ന ലക്ഷ്യത്തോടെ പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ, സഊദിഅറേബ്യ എന്ന കരുത്തുറ്റ കൂട്ടായ്മക്ക് രൂപംകൊടുത്തിട്ടുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ള സംഘടന അൽ ബത്തയിലെ ഡിമെറിയോ ഓഡിറ്റോറിയത്തിൽവെച്ച് പുതിയ കമ്മിറ്റി പ്രഖ്യാപനവും നടത്തി. പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ സഊദിഅറേബ്യ  കൂട്ടായ്മയുടെ ചെയർമാനായി
ഷാഹുൽഹമീദ് തെന്നിലാപുരത്തെയും പ്രസിഡന്റായി
സുരേഷ് പാലക്കാട്‌ (ആനിക്കോട്), ജനറൽ സെകട്ടറിയായി അബ്ദുല്ല അബു അനസ് നെന്മാറ കൈറാടി, ട്രഷറർ മുഹമ്മദ്‌ മസ്താൻ മേലാർകോട് എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ്‌: നിസാം ആലത്തൂർ തോണിപ്പാടം, കെ പി മുസ്തഫ പട്ടാമ്പി,
ജോയിൻ സെക്രട്ടറി: വിനോദ് ചിറ്റിലഞ്ചേരി, നൂറുൽ ഹമീദ് നെന്മാറ, ജാഷിർ പരുത്തിപ്പുള്ളി, റഫീഖ് തോലന്നൂർ, ജോയിന്റ് ട്രഷറർമാർ: മുജീബ് ചുട്ടിപ്പാറ, ധനജ്ഞൻ മേലാർകോട്, രക്ഷാധി കാരികൾ: റിയാസ് പറളി, ഷാഫികൊഴിഞ്ഞാമ്പാറ, ഷാജഹാൻ  യാക്കര, എഡിറ്റിംങ്ങ് &ഫട്ടോഗ്രാഫി: ശിവദാസ്
ചെർപ്പുള്ളശ്ശേരി, ജലീൽ നെന്മാറ പേഴുംപാറ, കല കൺവീനർ: കുഞ്ഞഹമ്മദ് മാഷ് എന്നിവരെ ഭരണ സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.

പരിപാടിയിൽ പാലക്കാട്‌ ജില്ലാ പ്രവാസി അസോസിയേഷൻ സഊദി അറേബ്യ ഗ്രൂപ്പിന്റെ ലോഗോ പ്രദർശനം പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക ക്ഷേമപ്രവർത്തന രംഗത്തെ താരത്തിളക്കമാർന്ന നിറസാന്നിധ്യം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ഷാജഹാൻ, ജലീൽ,  ഹാരിസ്, മുൻസൂർ, അൻസാർ സുബൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും അബു അനസ് നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക