പക്ഷി ഇടിച്ചു; ഇൻഡിഗോ വിമാനം അടിയന്തര ലാന്റിംഗ് നടത്തി

ന്യൂദൽഹി: ഏകദേശം 4,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തര ലാന്റിംഗ് നടത്തി.
വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു.

175 യാത്രക്കാരെയുമായി പറക്കുകയായിരുന്ന വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാന്റിംഗ് നടത്തിയത്. 175 യാത്രക്കാരും സുരക്ഷിതരാണ്. കഴുകനാണ് വിമാനത്തിൽ ഇടിച്ചത്.