ജുബൈൽ: കെഎംസിസി ദാഖൽ മഹ്ദൂദ് ഏരിയ കമ്മിറ്റി ഈ തവണ ജുബൈയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര പോകുന്നവർക്കുള്ള ഹജ്ജ് പഠന ക്ലാസും, യാത്രയയപ്പ് സംഗമവും ക്ലാസ്സിക്ക് റെസ്റ്റോറന്റ് വെച്ച് സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി പ്രസിഡണ്ട് റിയാസ് ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലാം ആലപ്പുഴ ഉത്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹജ്ജിനു പോകുന്നവർക്ക് ഹജ്ജിനെ ചെയ്യുന്നതിനെ കുറിച്ചും, അതിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പഠന ക്ലാസ്സ് ഹർഷാദ് ബിൻ ഹംസ നേതൃത്വം നൽകി. റാഫി ഹുദവി സാഹിബ് ഹജ്ജ് സന്ദേശം കൈമാറി. ദാഖൽ മഹ്ദൂദ് ഹജ്ജിനു പോകുന്നവർക്കുള്ള ഹജ്ജ് കിറ്റുകൾ വിവിധ നേതാക്കൾ കൈമാറി.
മിർസാബ് റിയാസ് ബഷീറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ സിക്രട്ടറി ആസിഫ് ഇക്ബാൽ PMR സ്വാഗതം പറഞ്ഞു. ഈസ്റ്റേൺ പ്രൊവിൻസ് നേതാക്കളായ ശിഹാബ് കൊടുവള്ളി, സൈതലവി പരപ്പനങ്ങാടി, ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സികട്ടറി ബഷീർ വെട്ടുപ്പാറ, ട്രഷറർ അസീസ് ഉണ്ണ്യയി, ജുബൈൽ കെഎംസിസി മുതിർന്ന നേതാവ് റാഫി കൂട്ടായി തുടങ്ങിയ നേതാക്കൾ പരിപാടിക്ക് ആശംസ അർപ്പിച്ചു. ദാഖൽ മഹ്ദൂദ് ഏരിയ നേതാക്കളായ ഇല്യാസ്, നിയാസ്,ജാഫർ, നയീം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





