18 വയസിനു താഴെയുള്ളവർക്കും കോസ്‌വേ വഴി യാത്രക്ക് അനുമതി

0
2091

ദമാം: പതിനെട്ട് വയസിനു താഴെയുള്ളവർക്കും കോസ്‌വേ വഴി ബഹ്റൈനിലേക്ക് പ്രവേശനം അനുവദിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 12 വയസിനും 18 വയസിനും ഇടയിലുള്ളവർക്ക് കോസ്‌വേ വഴി ബഹ്റൈനിലേക്ക് പോകുന്നതിനായി രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്ന മാനദണ്ഡങ്ങളോടെയാണ് അനുമതി ചെയ്യാൻ അനുമതി നൽകിയത്. അതേസമയം,12 വയസിനു താഴെയുള്ളവർക്ക് കൊവിഡ് ഇൻഷുറൻസ് നിർബന്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ പതിനെട്ട് വയസിനു മുകളിൽ ഉള്ളവർക്ക് മാത്രമായിരുന്നു കോസ്‌വേ വഴി ബഹ്റൈനിലേക്ക് പോകാൻ അനുമതി നൽകിയിരുന്നത്. യാത്രക്കാരുടെ തവക്കൽന സ്റ്റാറ്റസ് ഇമ്മ്യൂൺ ആയിരിക്കണമെന്നും നിബന്ധന ഏർപ്പെടുത്തിയിരുന്നു.