കോഴിക്കോട്: മർഹൂം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ അന്തരിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്ന തങ്ങൾ നാട്ടിലും വിദേശത്തുമായി ഒട്ടനവധി സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയാണ് വീട്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ എട്ടരക്ക് കൊയിലാണ്ടി വലിയകത്ത് ജുമാ മസ്ജിദിൽ നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒരുപാട് കാലം പ്രവാസ ജീവിതം നയിച്ച തങ്ങൾ കെ എം സി സി യിലും സജീവമായിരുന്നു. സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ്കൂടിയായിരുന്നു അന്തരിച്ച സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ. സഊദിയിൽ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിൽ എക്കാലത്തും അടിയുറച്ചുനിന്ന അദ്ദേഹം പ്രവാസികൾക്ക് നിർണായക ഘട്ടങ്ങളിലെല്ലാം മാർഗനിർദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു.
മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ സഹോദനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെയും ബഷീറലി ശിഹാബ് തങ്ങളുടെയും അമ്മാവനും കൂടിയാണ് പരേതൻ.
വർഷംതോറും നടത്തിവരാറുള്ള സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനുസ്മരണ സദസ്സിന്റെ മുഖ്യ സംഘാടകനായിരുന്നു സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ. സയ്യിദ് അബൂബക്കർ ബാഫഖി തങ്ങളുടെ നിര്യാണത്തിൽ മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അനുശോചിച്ചു.
പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങളുടെ അനുശോചന കുറിപ്പ് വായിക്കാം 👇
ഞങ്ങളുടെ അമ്മാവനും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകനുമായ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ അല്ലാഹുവിലേക്ക് യാത്രയായി. കോഴിക്കോട് കേന്ദ്രീകരിച്ച് വ്യാപാരം നടത്തിയിരുന്ന അദ്ദേഹം നാട്ടിലും വിദേശത്തുമായി ഒട്ടനവധി സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരുന്നത്. ഒരുപാട് കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം കെ എം സി സി യിലും സജീവമായിരുന്നു. വർഷംതോറും നടത്തിവരാറുള്ള സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അനുസ്മരണ സദസ്സിന്റെ മുഖ്യ സംഘാടകനായിരുന്നു.
അല്ലാഹു പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ, ആമീൻ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





