രേഖപ്പെടുത്തിയ ശമ്പളമല്ല ലഭിക്കുന്നതെങ്കിൽ ആവശ്യമായ നടപടിക്രമം എന്താണ്? മന്ത്രാലയ മറുപടി

0
2526

റിയാദ്: രജിസ്റ്റർ ചെയ്ത ശമ്പളവും യഥാർത്ഥ ശമ്പളവും തമ്മിലുള്ള പൊരുത്തക്കേട് ഉണ്ടായാൽ ആവശ്യമായ നടപടിക്രമം എന്താണെന്ന് സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് ഇന്ന് ഞായറാഴ്ച മാനവ വിഭവശേഷി മറുപടി നൽകിയത്.

സോഷ്യൽ നെറ്റ്‌വർക്കിംഗ് “ട്വിറ്റർ” സൈറ്റിലൂടെ ഔദ്യോഗിക”കസ്റ്റമർ കെയർ” അക്കൗണ്ടിലൂടെ മന്ത്രാലയം പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ മഅൻ ലിറസ്വദ് എന്ന ആപിൽ കയറി പരാതി നൽകാനുള്ള സംവിധാനം ഉണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. ഇത്തരം സാഹചര്യത്തിൽ ഗുണഭോക്താവിന് ഒരു പരാതി സമർപ്പിക്കാൻ കഴിയും.

4000 റിയാൽ ഇൻഷുറൻസ് വഴി എനിക്ക് ശമ്പളം നൽകുന്നു, എന്നാൽ എനിക്ക് 3000 റിയാൽ മാത്രമാണ് ലഭിക്കുന്നത്. ഇത് തൊഴിലുടമയുടെ അവകാശമാണോ? എന്നതായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയായാണ് ആപിൽ കയറി ബോധിപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടത്.

ആപ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സഊദി തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് ഇലക്ട്രോണിക് ആയി റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്ന ഒരു സംയുക്ത നിരീക്ഷണ ആപ്ലിക്കേഷൻ ആണിത്. നിലവിൽ അറബിയിൽ മാത്രമേ ലഭ്യമുള്ളൂ. തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ പരാതികൾ സമർപ്പിക്കാൻ ഇതിൽ കഴിയും.