അടുത്തയാഴ്ച്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി സഊദിയിൽ മരണപ്പെട്ടു

0
5645

ത്വായിഫ്: സഊദിയിലെ ത്വായിഫിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം വെളിമുക്ക് ആലുങ്കൽ സ്വദേശി പീച്ചാം വീട്ടിൽ അയ്യൂബ് (49) ആണ് താമസസ്ഥലത്ത് വെച്ച് ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. അശീറയിൽ ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്നു.

അടുത്ത ആഴ്ച നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ത്വായിഫ് കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലുള്ള മൃതദേഹം സംസ്കാരത്തിനുള്ള മരണാന്തര നടപടികൾ ത്വായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് നാലകത്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
ജിസാനിൽ നിന്നും സഹോദരീ ഭർത്താക്കന്മാരായ ഉസ്മാന്‍, യൂസഫ് എന്നിവർ ത്വായിഫിലെത്തിയിട്ടുണ്ട്.

ഭാര്യ: റസീന മക്കള്‍ അസ്ന, അനസ്, മരുമകൻ: നിഷാദ് (യുഎഇ), സഹോദരങ്ങൾ ഷറഫുദ്ദീന്‍, റംല, റസിയ, പരേതനായ മുഹമ്മദിന്റെ മകനാണ്.