റിയാദ്: സ്വയം തൊഴിൽ ചെയ്യുന്ന പ്രവാസിക്കുള്ള ശിക്ഷ ജനറൽ ഡയറക്ടറേറ്റ് പാസ്പോർട്ട് (ജവാസാത്) വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവാസികൾക്ക് 50,000 റിയാൽ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്ന് പാസ്പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകി. തടവ് ശിക്ഷ കഴിയുന്നതോടെ സഊദിയിലേക്ക് തിരിച്ചു മടങ്ങാൻ സാധിക്കാത്ത രൂപത്തിൽ നാട് കടത്തുകയും ചെയ്യുമെന്നും ജവാസാത്ത് പുറത്ത് വിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കി.
താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് പാസ്പോർട്ട് വിഭാഗത്തിന് വിവരം നൽകണമെന്നും ജവാസാത് ഓർമ്മിപ്പിച്ചു. മക്ക, റിയാദ് മേഖലകളിൽ നിന്ന് 911 എന്ന നമ്പറിലും ബാക്കിയുള്ള മേഖലകളിൽ 999 എന്ന നമ്പറിലുമാണ് അധികൃതരെ വിവരം അറിയിക്കേണ്ടത്.





