പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ കടത്തിയത് 120 കിലോ കഞ്ചാവ്

തൃശ്ശൂര്‍: പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. ഒഡീഷയില്‍നിന്ന് ലോറിയില്‍ കടത്തിയ 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ നാല് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഡാന്‍സാഫ് സംഘം ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേര്‍ എറണാകുളം സ്വദേശികളാണ്. രണ്ടുപേര്‍ തൃശ്ശൂര്‍ സ്വദേശികളും. ഒഡീഷയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പുതുക്കാട് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്.