KAMC മലയാളീസ് രക്തദാന ക്യാമ്പ് നടത്തി

0
189

മക്ക: കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ KAMC മലയാളീസ് പരിശുദ്ധ ഹജ്ജിനു മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹാജിമാർക്ക് ഉപകരിക്കുന്ന രീതിയിൽ എല്ലാ വർഷവും സമാനമായ രക്തദാന ക്യാമ്പ് നടത്താറുണ്ട്.

ക്യാമ്പിൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ട്മെന്റ് തലവൻ ഡോ: സുൽത്താൻ അൽമാലികി, രക്തദാന പരിപാടിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും മോമെന്റോയും വിതരണം ചെയ്തു. ജംഷാദ് (ടെക്നിഷ്യൻ,ബ്ലഡ് ബാങ്ക്) ക്യാമ്പ് ഏകോപിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ്‌ അഷ്‌റഫ്‌, അജ്മൽ, റഫ്സൽ, അഫ്സൽ, റഊഫ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക