ബിരിയാണിക്കൊപ്പം സലാഡ് കിട്ടിയില്ല; വിവാഹസത്കാരത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

0
1167

കൊല്ലം: വിവാഹ സത്കാരത്തിനുശേഷം കാറ്ററിങ് തൊഴിലാളികള്‍ തമ്മില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം ചേരിതിരിഞ്ഞ തല്ലില്‍ കലാശിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭക്ഷണം നല്‍കിയശേഷം വിളമ്പുകാരായ യുവാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു തല്ല്. ബിരിയാണിയ്‌ക്കൊപ്പം ചിലര്‍ക്ക് സലാഡ് കിട്ടിയില്ല. ഇത് തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇരുകൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി.