ജിദ്ധ: ഇരുപത്തിയഞ്ചു കൊല്ലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സീനിയർ വൈസ് പ്രസിഡന്റ് മുജീബ് മാമ്പുഴക്ക് ജിദ്ദ കെഎംസിസി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.ഷറഫിയ ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി സാബിൽ മമ്പാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഹനീഫ കുരിക്കൾ അധ്യക്ഷത വഹിച്ചു.
ജിദ്ദയിലെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ മുഴു സമയ പ്രവർത്തകനായിരുന്നു മുജീബ് മാമ്പുഴ എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.
പ്രശസ്തമായ അല്ലെസായി കമ്പനിയിൽ ഓഫീസ് സെക്രെട്ടറി യായി ജോലി ചെയ്തു വരുകയായിരുന്നു മുജീബ് മാമ്പുഴ.
അഹമ്മദ് സ്രാമ്പിക്കൽ, സഹീദ് വില്ലൻ, അൻസാബ്, അനീസ് ബാബു കെകെ, അഫ്സൽ എന്നിവർ സംസാരിച്ചു. ശംസുദ്ധീൻ ഇല്ലികുത്ത് സ്വാഗതവും സുൽഫി സിപി നന്ദിയും പറഞ്ഞു.




