പാകിസ്താന്‍ ഇരുപതോളം മിസൈലുകൾ വിക്ഷേപിച്ചു,എല്ലാ മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ തടഞ്ഞു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു. പാകിസ്താന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു.
പാകിസ്താന്റെ രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. അതിർത്തിയിൽ പരിധി ലംഘിച്ച് പാക്കിസ്ഥാൻ. ജമ്മുവിൽ തുടർച്ചയായി മിസൈലുകൾ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യൻ സേന വീഴ്ത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണശ്രമം. വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതിൽ വ്യക്തതയില്ല. വ്യോമസേനയുടെ താവളം കൂടി പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു വിമാനത്താവളം.
വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോണാക്രമണ ശ്രമവും മിസൈലാക്രമണ ശ്രമവും ഇന്ത്യ തകർത്തിരുന്നു. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ്–400 ഉപയോഗിച്ച് ഇന്ത്യ തകർത്തത്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടു.
അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ വെടിവയ്‌പു നടക്കുന്നതായാണ് വിവരം. രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
പൂഞ്ചിലേക്ക് പാകിസ്താൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർഎസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താൻ തൊടുത്തുവിട്ടത്.
ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നിഷ്പ്രഭമാക്കിയത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാകിസ്താൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു.





