നാദാപുരം: ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്നു വിശ്വസിപ്പിച്ച് ചേലക്കാട് സ്വദേശിയുടെ 3,12,45,980 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ തലശ്ശേരി സ്വദേശിക്കും മാതാവിനും എതിരെ പൊലീസ് കേസെടുത്തു.
2023 ഒക്ടോബർ മുതൽ പല ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചെന്നാണു ചേലക്കാട്ടെ പോലേരി ഹൗസിൽ ഷാനവാസിന്റെ പരാതി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി റഷാദ്(32), മാതാവ് സൈനബ(53) എന്നിവർക്ക് എതിരെ കോടതിയിൽ നൽകിയ ഹർജി പ്രകാരമാണ് കേസെടുത്തത്. പരാതിക്കാരൻ ഷാനവാസിനെ വിദേശത്ത് കേസിൽ കുടുക്കിയതായും പരാതിയിലുണ്ട്.





