അൽ ഉലയിൽ അറേബ്യൻ കടുവക്ക് കണ്മണി പിറന്നു, കടുവ സംരക്ഷണ പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പ്

0
2455

അൽ ഉല: വംശ നാശം നേരിടുന്ന അറേബ്യൻ കടുവക്ക് കണ്മണി പിറന്നു. അൽ ഉലയിലെ അറേബ്യൻ പുലി സംരക്ഷണ പദ്ധതിയിലാണ് കടുവ പ്രസവിക്കപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ കടുവയെ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് അൽ-ഉല ഗവർണറേറ്റിലെ റോയൽ കമ്മീഷൻ പ്രഖ്യാപിച്ചു. പെൺ കടുവയാണ് പുതിയ അറേബ്യൻ കടുവക്കുട്ടി.

ഇക്കഴിഞ്ഞ ഏപ്രിൽ 23 നാണ് അറേബ്യൻ കടുവ ജനിച്ചതെങ്കിലും ഇപ്പോഴാണ് അതിന്റെ വിവരങ്ങൾ പുറത്ത് വിടുന്നത്. കടുവക്കുട്ടിയുടെ ലിംഗഭേദം നിർണ്ണയിക്കപ്പെട്ടുവെന്നും ജൂലൈ 13 ന് ആദ്യ ആരോഗ്യ പരിശോധന പൂർത്തിയായതായും അധികൃതർ അറിയിച്ചു.

ഈ വിജയകരമായ ജനനം അറേബ്യൻ പുള്ളിപ്പുലിയെ രക്ഷിക്കാൻ വൈകിയിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതായി അൽ-ഉല ഗവർണറേറ്റ് റോയൽ കമ്മീഷൻ സിഇഒ എഞ്ചിനീയർ അമർ അൽ മദനി പറഞ്ഞു. അറേബ്യൻ കടുവ പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നത് ഭൂമിയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി വ്യവസ്ഥകളുടെ സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്നും അതോറിറ്റിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വീഡിയോ