കിണറിനടുത്ത് പൂച്ച വന്നിരുന്ന് സ്ഥിരമായി കരഞ്ഞത് നാട്ടുകാർ ശ്രദ്ധിച്ചു! പതിനഞ്ചാം നാൾ കുഞ്ഞിപ്പൂച്ചക്ക് രക്ഷ; മിണ്ടാപ്രാണിക്ക് രക്ഷയായത് മലപ്പുറത്തെ നന്മ മനസ്സ്

0
1540

മലപ്പുറം: അമ്മയുടെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ ആർക്കും കഴിയില്ല. പതിനഞ്ച് നാളുകൾക്ക് ശേഷം എമർജൻസി റെസ്ക്യൂ ഫോഴ്സിന്‍റെ കരങ്ങളിലൂടെ എടക്കരയിലെ കിണറ്റിൽ നിന്നുള്ള കുഞ്ഞ് പൂച്ചയുടെ രക്ഷയും പറയുന്നത് അത് തന്നെയാണ്. എടക്കര മുത്തേടം ആവണക്കുഴിയിൽ തമ്പിയുടെ ഉപയോഗിക്കാതെ കിടന്ന 20 കോലോളം താഴ്ചയുള്ള കിണറ്റിലാണ് പൂച്ചക്കുഞ്ഞ് ഓടി കളിക്കുന്നതിനിടയിൽ 15 ദിവസം മുൻപ് വീണത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ദിവസവും അമ്മ പൂച്ച കിണറിന് സമീപം വന്ന് കരയുന്നത് പതിവായതാണ് നാട്ടുകാരുടെ ശ്രദ്ധയാകർഷിച്ചത്. അമ്മ പൂച്ചയുടെ സ്ഥിരമുള്ള കരച്ചിൽ കേട്ട സമീപവാസികൾ വന്ന് നോക്കുകപ്പോളാണ് പൂച്ച കുഞ്ഞിന്‍റെയും കരച്ചിൽ കേട്ടത്. ആഴവും ഉപയോഗിക്കാതെ കിടക്കുന്നതും അടിഭാഗം ഇടിഞ്ഞ് കിടക്കുന്നതുമായ കിണറിലെ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

ഇതുകാരണം രക്ഷാപ്രവർത്തനത്തിന് വന്ന പലരും പിൻ വാങ്ങിയതിനെ തുടർന്ന് നാട്ടുകാർ എമർജൻസി റെസ്ക്യു ഫോഴ്സിന്‍റെ സഹായം തേടുകയായിരുന്നു. ഇതിനെ തുടർന്ന് ഇ ആർ എഫ് അംഗങ്ങളായ അബ്ദുൽ മജീദ്, ഡെനി എബ്രഹാം, നിഷാദ്ബാബു, എന്നിവർ എത്തി കിണറ്റിലിറങ്ങി ഏറെ നേരത്തെ പരിശ്രമത്തിനിടയിൽ കുഞ്ഞ് പൂച്ചയെ രക്ഷിച്ച് കരയിൽ കയറ്റി വിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക