കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണം; വരന്റെ സുഹൃത്തിന് കുത്തേറ്റു; പ്രതി ലഹരിക്കടിമയെന്ന് പൊലിസ്

0
775

കോഴിക്കോട്: പന്നിയങ്കരയില്‍ കല്യാണ വീട്ടില്‍ ക്ഷണിക്കാതെ എത്തിയ യുവാവ് നടത്തിയ ആക്രമണത്തില്‍ വരന്റെ സുഹൃത്തിന് പരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പന്നിയങ്കര സ്വദേശി ഇന്‍സാഫിനാണ് പരുക്കേറ്റത്. കവിളിന് കുത്തേറ്റ ഇയാളെ ബീച്ചാശുപത്രിയില്‍ പ്രവേശിച്ചിച്ചു. ആക്രമണം നടത്തിയ ചക്കുകടവ് സ്വദേശി മുബീന് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു പ്രതി ആക്രമണം നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പന്നിയങ്കര സ്വദേശിയായ വിഷ്ണുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു സുഹൃത്തായ ഇന്‍സാഫ്. ഇതേസമയം കല്യാണസ്ഥലത്തെത്തിയ മുബീന്‍ കല്യാണവീട്ടില്‍ ആളുകളുമായി പരിചയപ്പെട്ട് മദ്യപിച്ച് ബഹളം വെക്കാനാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷണിക്കാതെ എത്തിയതാണ് എന്ന് മനസിലായതോടെ വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി. 

എന്നാല്‍ അരമണിക്കൂറിന് ശേഷം മുബീന്‍ തിരിച്ചെത്തി. തുടര്‍ന്നു നടന്ന തര്‍ക്കത്തിനൊടുവില്‍ ഇന്‍സാഫിന്റെ മുഖത്ത് കത്തി കൊണ്ട് വരയുകയായിരുന്നു. മുഖത്ത് ആഴത്തില്‍ മുറിവേറ്റ  ഇന്‍സാഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിക്കടിമയാണ് മുബീനെന്നും, സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക