ഓമ്‌നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചു; നാല് മലയാളികൾ മരിച്ചു | VIDEO

0
665

ചെന്നൈ: വേളാങ്കണ്ണിക്ക് പോയ നാല് മലയാളികള്‍ക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്‌നിവാന്‍ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.