സത്യം പറയൂ ഇല്ലെങ്കിൽ തല വെട്ടാകും വിധിയെന്ന് ഓഫീസർ, കുഴപ്പമില്ല എപ്പോളാണെങ്കിലും ഒരിക്കൽ മരിക്കും എന്ന് ഞെട്ടിക്കുന്ന മറുപടിയുമായി പ്രവാസി: മദ്യക്കടത്ത് കടത്ത് കേസിൽ സഊദിയിൽ പ്രവാസി അറസ്റ്റിൽ

0
2958

ദമാം: മദ്യ നിർമ്മാണ, കടത്ത് കേസിൽ പിടിക്കപ്പെട്ട പ്രവാസിയുടെ മറുപടി ആരെയും ഞെട്ടിക്കുന്നത്. ഒമാനിൽ നിന്ന് സഊദിയിലേക്ക് കടത്തിയ ഷബു എന്ന പേരിലുള്ള മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഞെട്ടിക്കുന്ന മറുപടി നൽകിയത്. ലാഹോർ പഞ്ചാബ് സ്വദേശിയായ യുവാവാണ് പരിശോധനയിൽ പിടിയിലായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സത്യം പറയൂ ഇല്ലെങ്കിൽ തല വെട്ടാകും വിധിയെന്ന് ഓഫീസറുടെ ചോദ്യത്തിനാണ് കുഴപ്പമില്ല എപ്പോളാണെങ്കിലും ഒരിക്കൽ മരിക്കും എന്ന മറുപടി അദ്ദേഹം നൽകിയത്. ഓഫീസറുടെ ചോദ്യത്തിന് എപ്പോളാണെങ്കിലും ഒരിക്കൽ മരിക്കും എന്ന മറുപടി ദേഷ്യത്തിലായിരുന്നു എന്നതും ഏവരെയും ഞെട്ടിക്കുന്നു.

ഒമാനിൽ നിന്നും സഊദിയിലേക്ക് കൊണ്ട് വന്ന ലഹരിവസ്തുവിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ പ്രവാസി ഡ്രൈവർ ആണ് സഊദിയിൽ അറസ്റ്റിലായ ലാഹോർ പഞ്ചാബ് സ്വദേശി. ലായനിയായി കൊണ്ട് വരപ്പെട്ട ഷബു എന്ന പേരിലുള്ള മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് കടത്തിയെന്നാണ് കേസ്. ഒമാനിൽ നിന്നും തന്റെ പേരിലുള്ള വാഹനത്തിൽ സഊദിയിലേക്ക് കടത്തിയതിനു കിട്ടിയ കൂലി നാലായിരം റിയാൽ ആയിരുന്നു.

സഊദിയിലേക്ക് ഉംറ വിസയിലാണ് യുവാവ് എത്തിയത്. വാഹനം കൊടുത്തുവിട്ടതാകട്ടെ മറ്റൊരാളും. സഊദിയിൽ എത്തുന്ന വാഹനം മറ്റൊരാൾക്ക് കൈമാറാൻ ആയിരുന്നു നിർദേശം.  ഉംറ ചെയ്തു വരൂ തിരിച്ചു പോരുമ്പോൾ എന്റെ സഹോദരൻ ഉണ്ട് സഊദിയിൽ അയാൾക്ക് വാഹനം കൊടുക്കുക അയാളുടെ കൈവശമുള്ള വാഹനം നീ ഇങ്ങോട്ടു കൊണ്ടുവരിക എന്നതായിരുന്നു നിർദേശം എന്നാണ് പിടിക്കപ്പെട്ട ആൾ ഓദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

ആദ്യം പറയുന്നതിൽ നിന്നും മാറി രണ്ടാമതും മൂന്നാമതും മാറ്റി പറഞ്ഞപ്പോഴാണ് ഓഫീസർ ഗൗരവത്തിൽ സത്യം പറയൂ ഇല്ലെങ്കിൽ തല വെട്ടാംകും വിധിയെന്ന് പ്രതിയോട് പറഞ്ഞത്. ഇതിനാണ് കുഴപ്പമില്ല എപ്പോളാണെങ്കിലും ഒരിക്കൽ മരിക്കും എന്ന് പ്രതിമറുപടി നൽകിയത്. അന്വേഷണ സംഘത്തോട് സഹകരിക്കൂ ഉള്ളത് പോലെ പറയൂ എന്ന് പറഞ്ഞു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ പ്രതി ഒരു വേള മൗനിയായ ശേഷം മറ്റു കാര്യങ്ങൾ പറഞ്ഞു.

“എനിക്ക് ചെറിയ മക്കളുണ്ട് അവരുടെ അടുത്തേക്ക് പോകണം എന്നെ വിടണം” ഇതായിരുന്നു ആവശ്യം. ഇത് ഇസ്‌ലാമിക രാജ്യമാണ്, മയക്കു മരുന്നുകൾ ഉപയോഗിക്കുന്നത് കുറ്റകരവും മതപരമായി നിഷിദ്ധവുമാണ്, ഒരു സമൂഹം ഇല്ലാതെയാകാൻ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ ഇങ്ങോട്ടു കൊണ്ട് വരിക എന്ന കുറ്റകൃത്യം ചെയ്തതിൽ താങ്കൾ ഖേദിക്കുന്നുണ്ടോ? എന്നതിന് അതെ എനിക്ക് ഖേദമുണ്ട് എന്ന് പ്രതി സമ്മതിച്ചു. ആദ്യം അയാൾ ഒന്നിനോടും സഹകരിക്കാതെ നിന്ന പ്രതി പിന്നീട് അവസാന കാര്യങ്ങൾ ഓരോന്നായി പറഞ്ഞു.

എന്നാൽ, പ്രതിയെ ഇങ്ങോട്ടു വാഹനം കൊടുത്തു പറഞ്ഞുവിട്ടയാൾ ഒമാനിൽ നീട്ടും പാകിസ്ഥാനിലേക്ക് പോയിരുന്നു. സുരക്ഷാ സൈനികർ പ്രതിയെയും കൊണ്ട് കൈമാറേണ്ട ആളെ കിട്ടാൻ ദമാം വരെ പോയെങ്കിലും ആളെ കിട്ടിയില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക