സഊദി സന്ദർശക വിസ പുതുക്കാൻ കഴിയുന്നില്ല, പ്രതീക്ഷയോടെ അവധി ചിലവഴിക്കാനെത്തിയ കുടുംബങ്ങൾ പ്രതിസന്ധിയിൽ, കോസ്‌വേ വഴിയുള്ള തിരിച്ചു വരവും നിൽക്കുമോ എന്നും ആശങ്ക

0
1187

റിയാദ്: സഊദിയിൽ സന്ദർശക വിസയിൽ എത്തിയ കുടുംബങ്ങൾ വിസ പുതുക്കാനാകാതെ പ്രതിസന്ധിയിൽ. കാലാവധി തീരാൻ ആയവർ പുതുക്കാൻ ശ്രമിച്ചപ്പോഴാണ് പ്രശ്നമറിയുന്നത്. ഏതാനും ദിവസം മുതൽ പുതുക്കാൻ ശ്രമിച്ചവർക്ക് error മെസേജ് ആണ് ലഭിച്ചത്. താത്കാലിക പ്രതിസന്ധി മാത്രമായിരിക്കും ഇതെന്നും പിന്നീട് മാറുമെന്നും കരുതിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും നിരാശയാണ് ഫലം. ഇപ്പോൾ അബ്‌ഷീർ വഴി നേരിട്ട് സന്ദർശക വിസ പുതുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി കുടുംബങ്ങൾ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഹജ്ജിന്റെ ഭാഗമായാണ് നിലവിലെ നിയന്ത്രണങ്ങങ്ങൾ എന്നാണ് കരുതുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത് വരെ മൾട്ടിപ്പിൽ വിസിറ്റ് വിസക്കാർക്ക് ആദ്യ മൂന്ന് മാസം കഴിഞ്ഞാൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി അബ്‌ഷീർ മുഖേന ഓൺലൈൻ വഴി പുതുക്കാമായിരുന്നു. ഇൻഷുറൻസ് എടുത്ത് പുതുക്കാനുള്ള ഫീസും അടച്ചാൽ അബ്‌ഷീർ വഴി രണ്ട് ക്ലിക്കിൽ അടുത്ത മൂന്ന് മാസത്തേക്ക് കൂടി പുതുക്കാൻ സാധിച്ചിരുന്നു. ഇതാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ പുതുക്കാൻ സാധിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

സഊദി സന്ദർശക വിസക്കാർ ശ്രദ്ധിക്കുക! ബഹ്‌റൈനിലേക്ക് കോസ്‌വേ വഴി ഓൺ അറൈവൽ വിസ നിർത്തിവെച്ചു

മൾട്ടി സന്ദർശക വിസ പുതുക്കാൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്ന സന്ദേശം
ഇതോടെ, സഊദിയിൽ എത്തിയ കുടുംബ സന്ദർശക വിസക്കാർ പ്രതിസന്ധിയിലായി. പലരും ജവാസാതുമായും മറ്റും ബന്ധപ്പെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. വിസ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളവരും നിരവധിയാണ്. വിസ പുതുക്കാൻ കാലാവധി തീരുന്നതിന്റെ ഏഴു ദിവസം മുതൽ സാധിക്കുമെങ്കിലും അവസാന നിമിഷത്തേക്ക് കാത്തിരുന്നു വെട്ടിലായവരും നിരവധിയാണ്.

ഏതായാലും പുതുക്കാൻ സാധിക്കാത്ത മൾട്ടിപ്പിൽ സന്ദർശക വിസക്കാർ നിശ്ചിത കാലാവധിക്ക് ശേഷം നിർബന്ധമായും സഊദിക്ക് പുറത്ത് പോയി തിരിച്ചെത്തേണ്ടി വരും. എന്നാൽ, ഇതിനകം തന്നെ ബഹ്‌റൈൻ വിസ ഇല്ലാത്തവരെ സഊദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല. ഇന്നലെ വൈകീട്ട് മുതലാണ് ഇത് നടപ്പിലാക്കിയത്. ഇക്കാര്യം വിശദമായി മലയാളം പ്രസ്സ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, വിസ കൈവശമുള്ള കുടുംബങ്ങളെ ബഹറിനിലേക്ക് കടക്കാൻ കോസ്‌വേ എമിഗ്രേഷൻ അനുവദിക്കുന്നുണ്ട്. എന്നാൽ, അടുത്ത ദിവസങ്ങളിൽ ഇങ്ങനെ പുറത്ത് കടക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുമോ എന്ന ആശങ്കയും പ്രവാസി കുടുംബങ്ങൾക്കിടയിൽ നില നിൽക്കുന്നുണ്ട്. നാട്ടിലെ അവധി ആഘോഷിക്കാൻ നേരത്തെ തന്നെ സഊദിയിൽ എത്തിയ കുടുംങ്ങളാണ് ഏറെ ദുഃഖത്തിൽ കഴിയുന്നത്.

കൂടുതൽ അപ്ഡേറ്റിനായി ഞങ്ങളെ ഫോളോ ചെയ്യുക. ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകാൻ താഴെയുള്ള ലിങ്ക് വഴി കയറുക. പ്രവാസികളുമായി ബന്ധപ്പെട്ട അപ്ഡേറ്റ് യഥാ സമയം കൃത്യമായി അറിയാം. 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക