‘മുഖത്ത് ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി, വയറ്റിൽ ചവിട്ടിയതോടെ ഗർഭമലസി’; കണ്ണൂരിലെ സ്നേഹയുടെ അമ്മ

0
397

കണ്ണൂർ ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കതിരെ ഗുരുതര ആരോപണവുമായി സ്നേഹയുടെ കുടുംബം

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കതിരെ ഗുരുതര ആരോപണവുമായി സ്നേഹയുടെ കുടുംബം. ആത്മഹത്യയുടെ കാരണം ഭർത്താവ് ജിനീഷിന്റെയും കുടുംബത്തിന്റെയും പീഡനം എന്ന് സ്നേഹയുടെ അമ്മ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു. സ്നേഹയുടെ ദേഹത്ത് ബാധയുണ്ടെന്നു പറഞ്ഞ് സ്നേഹയെ അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നു. മാനസിക രോഗിയാണെന്നും വരുത്തി തീർക്കാൻ ശ്രമിച്ചു. ഗർഭാവസ്ഥയിൽ ആയിരുന്നപ്പോഴും വയറ്റിന് ചവിട്ടി ഗർഭമലസിച്ചെന്നും സ്നേഹയുടെ അമ്മ പറഞ്ഞു. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് വരെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. സ്നേഹ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അമ്മ രമ പറഞ്ഞു.