സഊദി ചെക്പോയിന്റിൽ രേഖകൾ കാണിക്കുന്നതിനായി വാഹനത്തിൽ നിന്ന് ഇറങ്ങി; അമിത വേഗതയിലെത്തിയ മറ്റൊരു വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

0
2141

അൽ ഖസീം: ചെക്പോയിന്റിൽ വാഹന രേഖകൾ നൽകാനായി ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി വാഹനമിടിച്ച് അൽ ഖസീമിന് സമീപം ദാരുണാന്ത്യം. കുവൈത്തിൽ നിന്നും വാഹനവുമായി വരികയായിരുന്ന ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും സഊദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്റിൽ വെച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഞായറാഴ്ച രാവിലെ സംഭവിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കുവൈത്തിൽ നിന്നും സഊദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയിൽ ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

മൃതദേഹം ഉക്ലത്ത് ഷുക്കൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗം ഹരിലാലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക