സഊദി അറേബ്യയിൽ ആരോഗ്യ മേഖലയിൽ ജോലി നേടാൻ അവസരം. നഴ്സ് തസ്തികയിലേക്ക് കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേനയാണ് നിയമനം നടത്തുന്നത്. ഡയാലിസിസ് ഡിപ്പാർട്ട്മെന്റിലാണ് ഒഴിവുകൾ. താൽപര്യമുള്ളവർ ഏപ്രിൽ 30ന് മുൻപായി അപേക്ഷ നൽകണം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തസ്തിക & ഒഴിവ്
സഊദി അറേബ്യയിൽ ഡയാലിസിസ് നഴ്സുമാരെ നിയമിക്കുന്നു. ആകെ രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത
ബിഎസ്സി നഴ്സിംഗ് ബിരുദം. പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ / എലിജിബിലിറ്റി ഉണ്ടായിരിക്കണം.
ഹീമോ ഡയാലിസിസ്, പെറിറ്റോണിയൽ ഡയാലിസിസ് സെന്ററുകളിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തന പരിചയം.
ഇൻഫെക്ഷൻ കൺട്രോൾ, ക്വാളിറ്റി അഷ്വറൻസ് മേഖലകളിൽ പരിചയമുണ്ടെങ്കിൽ മുൻഗണന.
മൈക്രോസോഫ്റ്റ് ഓഫീസ് ആപ്ലിക്കേഷനുകളുടെ അറിവ്.
അറബിക്, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനും മനസിലാക്കാനും സാധിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുത്തവരെ ഓൺലൈനായി അഭിമുഖം നടത്തും. ശേഷം നിയമനം നടത്തും. വിശദവിവരങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.
അപേക്ഷ
നോർക്ക റൂട്ട്സിന്റെ വെബ്സെെറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങൾ അറിയാം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടണം.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





