അയല്‍വാസിയുടെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കം സ്‌ഫോടനമായി ചിത്രീകരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. പൊലീസ് അന്വേഷണത്തില്‍ പൊട്ടിയത് 35 രൂപ കൊടുത്ത് വാങ്ങിയ ഗുണ്ടാണെന്ന് വ്യക്തമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വെള്ളിയാഴ്ച രാത്രി 10. 45 ഓടുകൂടി അയ്യന്തോളിലെ വീടിന് സമീപത്ത് വെച്ച് ഉഗ്രസ്‌ഫോടനം ഉണ്ടായെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ അവകാശ വാദം. വാര്‍ത്ത അറിഞ്ഞ് വീട്ടിലെത്തിയ മാധ്യമങ്ങളോട് ഒരു പടി കൂടി കടന്ന് അക്രമകാരികള്‍ വന്ന വാഹനത്തെക്കുറിച്ചും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ വാചാലയായി.
തന്നെ ലക്ഷ്യം വെച്ചുള്ള ആക്രമണം ആണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച പോലീസ് വിശദമായി അന്വേഷണം നടത്തിയപ്പോഴാണ് കാര്യം വെളിപ്പെട്ടത്. നടന്നത് സ്‌ഫോടനം ആയിരുന്നില്ല. മറിച്ച്, അയല്‍വാസിയുടെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതായിരുന്നു. പൊട്ടിച്ചത് 35 രൂപ വിലയുള്ള ഗുണ്ടാണെന്നും തന്റെ സമ്മതത്തോടുകൂടിയാണ് വീട്ടില്‍ വച്ച് പടക്കം പൊട്ടിച്ചതെന്നും അയല്‍വാസി പൊലീസിനെ അറിയിച്ചിട്ടുണ്ട്.