തായിഫ് വാഹനാപകടം: മലയാളി മരണപ്പെട്ടു

ജിദ്ദ: തായ്‌ഫിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി നിയാസ് ആണ് മരണപ്പെട്ടത്. പിതാവ് വീരാൻ കുട്ടി, മാതാവ് നഫീസ. സഹോദരങ്ങൾ: നിഷാദ്, നിസാം, നിസാർ

ഇപ്പോൾ മൃദദേഹം തായിഫ് കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .അനന്തര നടപടിക്രമങ്ങൾക്ക്‌ തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സാലിഹ് നേതൃത്വം നൽകുന്നുണ്ട് .നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.