സ്വപ്നം കാണാൻ കഴിയാത്ത തിരിച്ചടി നൽകും, ഭീകരരെ പിന്തുടർന്ന് ശിക്ഷിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

0
779

പഹൽഗാമിലേത് ഭാരതീയരുടെ ആത്മാവിന് നേരെ ഉണ്ടായ ആക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ഭീകരരെയും പിന്തുടർന്ന് ചെന്ന് ശിക്ഷിക്കും. സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത ശിക്ഷയാകും ഓരോരുത്തർക്കും നൽകുക. ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ശേഷിക്കുന്ന സ്ഥലങ്ങളും തകർത്തെറിയും. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് ആക്രമിക്കപ്പെട്ടു. ഭീകരവാദത്തിന് സഹായകമാകുന്ന എല്ലാത്തിനെയും തകർക്കും. ഭീകരവാദികളുടെ ദിവസം എണ്ണപ്പെട്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായി. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.