ഒമാനിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുടുംബ നാഥനായ യുവാവ് മരണപ്പെട്ടു

0
2872

മസ്കറ്റ്: ഒമാനിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുടുംബ നാഥനായ യുവാവ് മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കലാഭവനിൽ ആർ.ശിവദാസെൻറ മകൻ കിരൺ (33) ആണ് മരണപ്പെട്ടത്.

സൂറിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു കിരൺ. ജോലി ആവശ്യാർഥം സഹമിലേക്ക് കുടുംബ സമേതം പോകുേമ്പാഴാണ് സമാഈലിൽ വെച്ച് അപകടം നടന്നത്. അപകടത്തിൽ ഭാര്യക്കും മൂത്തകുട്ടിക്കും പരിക്കേറ്റു.

ഇളയ കുട്ടി പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പരിക്കെറ്റ ഇരുവരും നിസ്‌വ ആശുപത്രിയിൽ ചികിത്സയിലാണ്.