17കാരന്റെ കൊലപാതകം, തലസ്ഥാനത്തെ ഞെട്ടിച്ച ‘ലേഡി ഡോണ്‍’

0
1653

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സീലംപൂരില്‍ നടന്ന 17 വയസ്സുകാരന്റെ കൊലപാതകം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുനാല്‍ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 17-ന് വൈകുന്നേരം ന്യൂ സീലംപൂരിലെ ജെ-ബ്ലോക്കില്‍ വെച്ച് കുത്തേറ്റ് പരിക്കേറ്റ കുനാലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

‘ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന സിക്ര (Zikra) എന്ന വനിതയാണ് ഈ കൊലപാതകത്തിന് പിന്നില്‍ ആരോപണ വിധേയയായിരിക്കുന്നത്. സിക്രയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് കുനാലിന്റെ കുടുംബവും പ്രദേശവാസികളും സിക്രയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സിക്രയെ കസ്റ്റഡിയിലെടുത്തു. കുനാലിലെ ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണത്തിലേക്കും സംഭവത്തില്‍ സിക്രയ്ക്കുള്ള പങ്കിനെക്കുറിച്ചും വ്യക്തമാകാന്‍ അന്വേഷണം തുടരുകയാണ്.