നിസ്കാരത്തിനിടെ ഹൃദയാഘാതം; മലയാളി ദുബൈയിൽ നിര്യാതനായി

0
1101

ദുബൈ: നമസ്കാരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്​ പയ്യന്നൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ(50)ണ്​ മരിച്ചത്​. ദുബൈ ദേര നാസർ സ്കയറിലെ ഇസ്റ്റിഗ പള്ളിയിൽ ശനിയാഴ്ച ദുഹർ നമസ്കാരം നിർവഹിക്കുമ്പോഴാണ്​ ഹൃദയാഘാതം സംഭവിച്ചത്​.

നാസർ സ്ക്വയറിൽ കഫ്റ്റീരിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരികയാണ്. ഞായറാഴ്ച വൈകീട്ട് 3.30ന്​ സോനാപ്പൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കുമെന്നും തുടർന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.