കോഴിക്കോട്: ഫറോക്കിൽ 15വയസുകാരിയെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തി. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്.
തുടർന്ന്,പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. നാളെ (തിങ്കളാഴ്ച) മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.