ഒഐസിസി ദമ്മാം കണ്ണൂർ ജില്ലാ കമ്മിറ്റി സാമ്പത്തിക സഹായം കൈമാറി

0
232

ദമ്മാം: ഇരു വൃക്കകളും തകരാറിലായി ചികിൽസക്കായി ബുദ്ധിമുട്ടുന്ന മയ്യിൽകോറളായി സ്വദേശി ഷബീറിന്റെ തുടർചികിൽസക്ക് വേണ്ടി ഒഐസിസി ദമ്മാം കണ്ണുർ ജില്ലാകമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. ജില്ലാപ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പറത്തിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഓഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിജിലഹമീദ് ആണ് തുക കൈമാറിയത്.

ഷംസീർകോറളായിക്ക് തുക ഏറ്റുവാങ്ങി. ജില്ലാ ഭാരഭാഹികളായ പി.പി.ഫറൂഖ്, സാജിദ് മമ്മു, കെ.പി.അഷറഫ്, ഷബീർമമ്മു, ഷിബു ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ജില്ലാ ജനറൽസെക്രട്ടറി ഷിബുശ്രീധരൻ സ്വാഗതവും പ്രകാശൻ ഇട്ടമ്മൽ നന്ദിയുംപറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക