സഊദി പ്രവാസികളുടെ പാസ്പോർട്ട് പുതുക്കുകയോ മറ്റോ ചെയ്താൽ ജവാസാത് സിസ്റ്റത്തിൽ ഉള്ള പഴയ പാസ്പോർട്ട് നമ്പർ മാറ്റിപകരം പുതിയ പാസ്പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സാധാരണയായി ഇതിനെ ‘നഖ്ല് മഅലുമാത്ത്’ അല്ലെങ്കിൽ ‘പാസ്പോർട്ട് ഇൻഫർമേഷൻ അപ്ഡേഷൻ’ എന്നാണ് പറയുന്നത്. നേരത്തെ ഇത് സ്പോൺസർമാർക്ക് മാത്രമായിരുന്നു അപ്ഡേറ്റ് ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നത്. സ്പോൺസർ തങ്ങളുടെ മുഖീം വഴിയായിരുന്നു ഇത് സാധ്യമായിരുന്നത്. എന്നാൽ, തൊഴിലാളികൾക്ക് അവരവരുടെ അബ്ഷീർ അകൗണ്ട് വഴി തന്നെ ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന തരത്തിൽ പുതിയ അപ്ഡേറ്റ് വരുത്തിയിരിക്കുകയാണ് അബ്ഷീർ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഒരു തൊഴിലാളിയുടെ പാസ്പോർട്ട് പുതുക്കിയാൽ നഖൽ മഅലുമാത് ചെയ്യേണ്ടത് നിര്ബന്ധമാണ്. അബ്ഷിർ, മുഖീം എന്നിവ വഴി ഇത് ചെയ്യാം. ഓൺലൈൻ വഴി നഖ്ല് മഅലൂമാത്ത് ചെയ്യാൻ 69 റിയാലാണ് സർവീസ് ചാർജ്. ഈ പണം അടച്ചു ഇപ്പോൾ തൊഴിലാളിക്ക് തന്നെ ഇത് ചെയ്യാനുള്ള സൗകര്യമാണ് അബ്ഷീർ നൽകിയിരിക്കുന്നത്.
അഞ്ച് വർഷത്തിൽ ഒരിക്കൽ ആണ് ഒരു ഉപയോക്താവിനുള്ള നഖൽ മഅലൂമാത് സേവനം ലഭ്യമാകുക. അഞ്ച് വർഷത്തിനകം ഒന്നിലധികം തവണ സേവനം ആവശ്യമെങ്കിൽ നേരിട്ട് ജവാസാത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അതായത്, ഏതെങ്കിലും സാഹചര്യത്തിൽ പാസ്പോർട്ട് അഞ്ചു വർഷത്തിനിടക്ക് വീണ്ടും പുതുക്കേണ്ടി വന്നാൽ തൊഴിലാളിക്ക് സ്വന്തമായി അബ്ഷീർ വഴി ചെയ്യാൻ സാധിക്കില്ലെന്ന് അർത്ഥം. ഇതിനായി സ്പോൺസർ ജവാസാത് ഓഫീസിനെ സമീപിക്കണം.
തൊഴിലാളി ഹുറൂബ് (ഒളിച്ചോടൽ) സ്റ്റാറ്റസിൽ ഉള്ളയാൾ ആകാൻ പാടില്ല എന്നതും വ്യവസ്ഥയാണ്. ഉപയോക്താവിനു ട്രാഫിക് പിഴകൾ നിലവിൽ ഉണ്ടെങ്കിൽ നഖൽ മഅലൂമാത് അനുവദിക്കില്ല. നഖൽ മഅലൂമാത് ചെയ്യണമെങ്കിൽ നിലവിലുള്ള മുഴുവൻ ട്രാഫിക് പിഴകളും അടച്ചിരിക്കണം. അതോടൊപ്പം തൊഴിലാളിയുടെ പഴയ പാസ്പോർട്ട് എക്സ്പിയറി ആകാൻ 12 മാസത്തിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ നഖൽ മഅലൂമാത് ചെയ്യാൻ സാധിക്കില്ല എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





