മർഹൂം സയ്യിദ് മാനു തങ്ങൾ ദീനി സേവനരംഗത്തെ ഉദാത്ത മാതൃക: സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ അൽ ബുഖാരി

0
412

മക്ക: ദീനി സേവനരംഗത്തെ  ഉദാത്ത മാതൃകയായിരുന്നു സയ്യിദ് മാനു തങ്ങൾ എന്ന് സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ അൽ ബുഖാരി അനുസ്മരിച്ചു. സമസ്ത ഇസ്‌ലാമക് സെന്റർ (എസ്.ഐ.സി) മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദുൽ വിഖായ എന്ന സ്ഥാനപ്പേര് ലഭിച്ചത് അദ്ദേഹത്തിൻ്റെ സേവനമനുഭാവത്തിന് പ്രവാസലോകം കനിഞ്ഞു നൽകിയ ഏറ്റവും വലിയ ആദരമാണന്നും സയ്യിദ് ബദറുദ്ദീൻ തങ്ങൾ അൽ ബുഖാരി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്കയിലെ ഏഷ്യൻ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മക്ക കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ദാരിമി കരളായി അധ്യക്ഷനായി. എസ്‌ഐസി ജിദ്ദ സെക്രട്ടറി സൽമാൻ ദാരിമി, എസ്‌ഐസി ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മക്ക ട്രഷറർ ഇസ്സുദ്ദീൻ ആലുങ്കൽ, സഊദി നാഷണൽ ഓർഗനൈസിങ് സെക്രട്ടറി  നൗഫൽ തേഞ്ഞിപ്പാലം, മക്ക കെഎംസിസി ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, ഒഐസിസി പ്രസിഡൻറ് നൗഷാദ്, ഐ സി എഫ് പ്രതിനിധി ഹനീഫ അമാനി, ഐ ഒ സി പ്രസിഡൻറ് ഷാജി ചൂനിക്കര, കെഎംസിസി വർക്കിംഗ് സെക്രട്ടറി മുസ്തഫാ മലയിൽ, മുനീർ ഫൈസി മക്ക, അബ്ദുൽ ഹമീദ് കാവനൂർ, സാദിഖ് അൽ ബറഖ, ജാസിം കാടാമ്പുഴ, നിസാർ, അസീബ് മുഹമ്മദ് അലി യമാനി, സാഹിദ് ദാരിമി ഫിറോസ് ഖാൻ, ബഷീർ മുതുപറമ്പ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

എസ്‌ഐസി നാഷണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി സ്വാഗതവും മക്ക സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സക്കീർ കോഴിചെന നന്ദിയും പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക